സന്ദേശം ബ്ലോഗ് മാസിക -എപ്രില്‍ 2009

on Tuesday, April 7, 2009

ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്

പ്രിയ ബൂലോഗരെ

ജീവിതം അതിവേഗതയില്‍ മുന്നേറുകയാണ്‌. തിരക്കാണെല്ലാവര്‍ക്കും. ഇതിനിടയില്‍ നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം? ജീവിതത്തിന്റ അര്‍ത്ഥവും ലക്ഷ്യവും എന്ത്‌? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്‌. ഇതിന്റെ ഉത്തരങ്ങള്‍ നമുക്ക്‌ കിട്ടിയേ തീരൂ. ഈ അന്വേഷണത്തില്‍ കൃത്യമായ ഒരുത്തരം സന്ദേശത്തിന്‌ നല്‍കാനുണ്ട്‌. ആദി മനുഷ്യന്‍ മുതല്‍ നമ്മുടെ സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ഉത്തരം. നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി ഞങ്ങളത്‌ സമര്‍പ്പിക്കും. ഇത്‌ പക്ഷെ, അടിച്ചേല്‍പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്‌. ഞങ്ങളത്‌ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അത്‌ പ്രസിദ്ധീകരിക്കാനും സന്ദേശത്തിലിടമുണ്ട്‌. സ്വതന്ത്രമായ ചര്‍ച്ചയാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതു വഴി നമുക്ക്‌ ബോധ്യപ്പെടുന്ന സത്യത്തിലെത്താന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
തുടര്‍ന്ന് വായിക്കുക..>>

മതം ഭീകരതയോ സമാധാനമോ?
റഈസ്‌ പെരിങ്ങാടി
മനുഷ്യന്‍ പാപകൃത്യങ്ങളിലേര്‍പ്പെടുന്നതിന്റെ മുഖ്യകാരണം ഭൗതികലോകത്തോടുള്ള അവന്റെ കാഴ്ചപ്പാടാണ്‌. താനും ലോകവും എന്തിനു സൃഷ്ടിക്കപ്പെട്ടു? പര്യവസാനം എന്ത്‌?.... നമ്മുടെ പ്രപഞ്ചവീക്ഷണമാണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതം നിര്‍ണയിക്കുന്നത്‌. ആദര്‍ശം, ലക്ഷ്യം, മാര്‍ഗം എന്നീ ജീവിതസ്പര്‍ശിയായ ചില മൗലികഘടകങ്ങള്‍ ഒരാളുടെ ജീവിതവീക്ഷണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടാണ്‌ മനുഷ്യന്റെ നന്മ തിന്മകളെ രൂപപ്പെടുത്തുന്നത്‌. ഇതില്‍ മതത്തിന്റെ പങ്ക്‌ അനിഷേധ്യമാണ്‌. മതങ്ങളെല്ലാം അന്യായമായ ഹിംസയെ വിലക്കുന്നു. ഒരു മതവും അന്യനോട്‌ വിദ്വോഷം പുലര്‍ത്തുന്നില്ല. കരുണ, സ്നേഹം, സാഹോദര്യം എന്നീ സദ്ഗുണങ്ങളാണ്‌ മതങ്ങള്‍ മനുഷ്യനില്‍ ഉത്തേജിപ്പിക്കുന്നത്‌. നിരപരാധികളെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും മതം ശക്തിയായി എതിര്‍ക്കുന്നു. തുടര്‍ന്ന് വായിക്കുക..>>

അടിമത്തത്തില്‍ നിന്നുള്ള മോചനം
നാം നമ്മുടെ കൈകള്‍കൊണ്ട്‌ എന്തു ചെയ്യണം; എന്തു ചെയ്യരുത്‌? നാവുകൊണ്ട്‌ എന്തെല്ലാം പറയാം; എന്തൊക്കെ പറയരുത്‌? കാലുകൊണ്ട്‌ എവിടെയെല്ലാം പോകാം; എവിടെയൊക്കെ പോകരുത്‌? കണ്ണുകൊണ്ട്‌ കാണാവുന്നവയെന്ത്‌; കാണാന്‍ പാടില്ലാത്തവയെന്ത്‌? ഇതും ഇതുപോലുള്ളവയും തീരുമാനിക്കാനുള്ള പരമാധികാരം ആര്‍ക്കാണ്‌? ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ ആലോചനാശേഷിയുള്ള ആര്‍ക്കും ജീവിതം നയിക്കുക സാധ്യമല്ല. തുടര്‍ന്ന് വായിക്കുക..>>

ഭൗതിക പ്രതിസന്ധിയുടെ ആദ്ധ്യാത്മിക മാനങ്ങള്‍
എ.എം അബൂബക്കര്‍
സ്ഫോടനാത്മകമായ ആഗോള സാമ്പത്തിക മേഖലയെസ്സംബന്ധിച്ച സജീവമായ ചര്‍ച്ചകള്‍ രംഗം കീഴടക്കിയിരിക്കുന്നു. എല്ലാതരം പ്രവചനങ്ങള്‍ക്കും അതീതമാണ്‌ യാഥാര്‍ഥ്യം എന്നു വേണം അനുമാനിക്കാന്‍. അമേരിക്കയില്‍ ഷട്ടര്‍ വീഴുന്ന, ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ എണ്ണം ദിനംപ്രതി ഒന്നുവീതം എന്ന തോതിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പാശ്ചാത്യന്‍ സാമ്പത്തികസ്ഥാപനങ്ങളുമായി വളരെ പരിമിതവും നിയന്ത്രിതവുമായ അളവില്‍ മാത്രം ബന്ധം നിലനിര്‍ത്തിപോന്നിരുന്ന മൂന്നാംലോക രാഷ്ട്രങ്ങളിലെ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ അടക്കം ഈ സാമ്പത്തിക സുനാമിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു രക്ഷപ്പെടാനാവാത്ത അവ്സഥയാണ്‌ സംജാതമായിരിക്കുന്നത്‌. തുടര്‍ന്ന് വായിക്കുക..>>

മനുഷ്യനെ സ്നേഹിച്ച നബി
ഇ.വി അബ്ദു
മനുഷ്യനായ പ്രവാചകനാണ്‌ മുഹമ്മദ്‌ നബി. ദൈവത്തിന്റെ അടിമയായ ദൈവദൂതന്‍. തനി മനുഷ്യനെന്ന നിലയില്‍ ആ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ നാം കാണുന്നത്‌ പരിപൂര്‍ണ്ണത പ്രാപിച്ച ഒരു മനുഷ്യനെയാണ്‌. ഈ മാനവികമായ പൂര്‍ണ്ണതയോട്‌ മാത്രമേ ചേരുകയുള്ളു പ്രവാചകത്വം എന്ന ദിവ്യദാനം. ഇതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌ .. തന്റെ സന്ദേശം എവിടെ വെക്കണമെന്ന്‌ അല്ലാഹുവിന്നറിയാം. .. വിണ്ണിലെ നക്ഷത്രത്തിന്റെ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും ഒത്തുചേരുമ്പോള്‍ ഒരു യുഗപ്പിറവി നടക്കുന്നു. യുഗങ്ങളുടെ മാതൃകയായ ഒരു യുഗം. എക്കാലത്തെയും മനുഷ്യ കാമാന പൂവണിയുന്ന വസന്തം .
തുടര്‍ന്ന് വായിക്കുക..>>

വിശ്വാസം സാമൂഹ്യ ജീവിതത്തില്‍
ഡോ. യൂസുഫുല്‍ ഖര്‍ദാവി
വ്യക്തിയും സമൂഹവും പരസ്പരം ഇഴുകിച്ചേര്‍ന്ന രണ്ട്‌ അസ്തിത്വങ്ങളാണ്‌. രണ്ടിനെയും വേര്‍തിരിച്ചു നിര്‍ത്താവുന്ന കൃത്യമായ അതിരുകള്‍ വരയ്ക്കാനാവില്ല. ഈ കാര്യങ്ങള്‍ വ്യക്തിയെ സ്വാധീനിക്കുന്നു; ആ കാര്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്നും പറഞ്ഞു ഫലിപ്പിക്കുക സുഗമമല്ല. യഥാര്‍ത്ഥത്തില്‍, പൊതു താത്പര്യങ്ങള്‍ പരസ്പരം ബന്ധിച്ചു നിര്‍ത്തുന്ന വ്യക്തികളുടെ കൂട്ടമാണ്‌ സമൂഹം. നല്ല വ്യക്തിയെ വാര്‍ത്തെടുക്കാനുള്ള പ്രയത്നം തന്നെയാണ്‌ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും മൗലികമായി വേണ്ടത്‌. മനുഷ്യസമൂഹം ഭദ്രമായ ഒരു കെട്ടിടംപോലെയാണ്‌. കെട്ടിടത്തി​‍െന്‍റ ഇഷ്ടികകള്‍ വ്യക്തികളാണ്‌. ഇഷ്ടികക്ക്‌ ഉറപ്പും ഈടും ഉണ്ടാകുന്നതോടൊപ്പം അവയെ ബന്ധിക്കുന്ന കുമ്മായവും നല്ലതും പശിമയുള്ളതും ആയാല്‍ കെട്ടിടം ഭദ്രവും ഈടുറ്റതുമാകും. തുടര്‍ന്ന് വായിക്കുക..>>
കൃസ്ത്യന്‍ - മുസ് ലീം സംവാദം
എച്ച്‌.എം. ബാഗില്‍ എം.ഡി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ക്രിസ്ത്യന്‍ പുരോഹിതന്‍മാരും മതവിശ്വാസികളുമായി നിരന്തരമായി നടത്തിയ സംവാദങ്ങളുടെ ഫലമാണിത്‌. ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സൗഹാര്‍ദപരവും സന്തോഷപൂര്‍വകവും രചനാത്മകവുമായിരുന്നു. നേരിയ തോതില്‍ പോലും ഒരു ക്രിസ്ത്യാനിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനായിരുന്നില്ല. ഒരുപക്ഷെ, ക്രിസ്തുമതത്തിന്‌ ഭീഷണവും പ്രകോപനപരവുമായേക്കാം അത്‌. മതങ്ങളുടെ താരതമ്യപഠനത്തില്‍ തല്‍പരായ സത്യാന്വേഷികള്‍ക്ക്‌ ഇത്‌ ഏറെ സഹായകരമായിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
തുടര്‍ന്ന് വായിക്കുക..>>


മതം മതത്തിനെതിര്‌
കൂട്ടില്‍ മുഹമ്മദലി
സംശയം വേണ്ട, മതം മതത്തിനെതിരാണ്‌. ഇന്ന്‌ കാണപ്പെടുന്ന മതങ്ങളൊന്നും മതമല്ല; ആത്മാവ്‌ നഷ്ടപ്പെട്ട മതത്തി​െന്‍റ പുഴുവരിക്കുന്ന ജഡമാണ്‌. അതില്‍നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നു; പട്ടിയും കഴുകനും അത്‌ കടിച്ചു കീറുന്നു. ഒരു അനാഥ ശവത്തി​‍െന്‍റ എല്ലാ ശല്യവും ഭാരവും അത്‌ മനുഷ്യനെ കെട്ടിയേല്‍പിച്ചിരിക്കുന്നു. മതം ഇതാണെങ്കില്‍ മുഹമ്മദ്‌ നബി ആര്‌? യേശുവാര്‌? ഋഷിമാരും മുനിമാരും ആര്‌? ഈപുണ്യപുരുഷന്മ‍ാരെ ഇന്നത്തെ മതങ്ങളുടെ പ്രതിനിധികളായി ആരോപിക്കാന്‍ മാത്രം തോന്നിയവാസികളാണോ നമ്മള്‍?
തുടര്‍ന്ന് വായിക്കുക..>>


മാതൃത്വത്തിന്റെ മഹത്വം
അബൂ‍ ഐമന്‍
സ്ത്രീയും പുരുഷനും - ഇവരില്‍ ആര്‍ക്കാണ്‌ കൂടുതല്‍ പദവി? ഖുര്‍ആനിക വീക്ഷണത്തില്‍ ഈ ചോദ്യം തീര്‍ത്തും അപ്രസക്തം. അണ്ടിയോ മാവോ മൂത്തതെന്നപോലെ നിരര്‍ഥകം.
സ്ത്രീയും പുരുഷനും ദമ്പതികളെന്ന നിലയില്‍ നേതൃസ്ഥാനം പുരുഷനാണ്‌. കുടുംബം ഒരു സ്ഥാപനമാണ്‌. സമൂഹത്തിന്റെ ഏവും ചെറിയ ഘടകം. സമുദായമെന്നത്‌ കുടുംബങ്ങളുടെ കൂട്ടായ്മയാണല്ലോ.
തുടര്‍ന്ന് വായിക്കുക..>>

ധനതൃഷ്ണയെ തോല്‌പിച്ച വിശ്വാസം
അല്ലാഹുവി​‍െന്‍റ ദൂതരെ, ദൈവദൂതന്‍ ഇവ്വിധം ദുരിതമനുഭവിച്ച്‌ ദരിദ്രനായി കഴിയുമ്പോള്‍, കിസ്‌റമാരും ഖൈസര്‍മാരും ഭൂമിയിലെ ആഡംബരങ്ങള്‍ നുകര്‍ന്ന്‌ സുഖജീവിതം നയിക്കുന്നത്‌ ഒരു ഭാഗ്യവിപര്യയമല്ലേ? ഉമറുല്‍ ഫാറൂഖ്‌ ഈ ചോദ്യമുന്നയിച്ചത്‌ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. അദ്ദേഹത്തി​‍െന്‍റ നയനങ്ങളെങ്ങനെ നനയാതിരിക്കും? ഭൂമിയില്‍ താനേറ്റം സ്നേഹിക്കുന്ന പ്രവാചകപുംഗവ​‍െന്‍റ പൂമേനിയില്‍ പരുക്കന്‍ പായയുടെ പാടുകള്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ പാതിയിലധികവും അപ്പോള്‍ അദ്ദേഹത്തി​‍െന്‍റ അധീനതയിലായിരുന്നു. നബി തിരുമേനി, ഇസ്ലാമിക സമൂഹത്തി​‍െന്‍റ നേതാവ്‌ മാത്രമല്ല, മദീന ആസ്ഥാനമായുള്ള രാഷ്ട്രത്തി​‍െന്‍റ ഭരണാധികാരി കൂടിയാണ്‌. എന്നിട്ടും അദ്ദേഹം അന്തിയുറങ്ങുന്നത്‌ പരുപരുത്ത പനയോലപ്പായയിലാണ്‌. അവിടത്തെ വീട്ടിലെ സമ്പാദ്യമോ? ഒരു പിടി ധാന്യവും വെള്ളമെടുക്കാനൊരു തുകല്‍ പാത്രവും. അടുത്തും അകലെയുമുള്ള നാടുകളില്‍നിന്ന്‌ വന്നുചേരുന്ന വമ്പിച്ച സ്വത്തി​‍െന്‍റ അവകാശിയായിരുന്നു നബിതിരുമേനി. പക്ഷെ, അദ്ദേഹം അതില്‍നിന്നൊന്നും എടുത്തില്ല. എല്ലാം പൊതുഖജനാവില്‍ ലയിപ്പിച്ചു. എന്നും നന്നെ ദരിദ്രനായി ജീവിച്ചു. അവിടത്തെ അടുപ്പില്‍ പുകയയുരാത്ത രാപ്പകലുകള്‍ പലതും കടന്നുപോയി. വയറു നിറയ്ക്കാത്ത ആഴ്ചകളും കുറവല്ലായിരുന്നു. അരിഷ്ടിച്ചുള്ള ജീവിതം കണ്ടാണ്‌ ഉമറുല് ‍ഫാറൂഖ്‌ പൊട്ടിക്കരഞ്ഞത്‌. തുടര്‍ന്ന് വായിക്കുക..>>

പ്രതികാരം
അബൂ സഫ്‌വാന്‍ കോക്കൂര്‍

ഒരിക്കല്‍ മൂന്നു വ്യക്തികള്‍ ഒരു ചെറുപ്പക്കാരനെ ബന്ധിയാക്കി ഉമറുബ്നുല്‍ ഖത്താബിന്റെ അരികിലേക്ക്‌ കൊണ്ട് വന്നു. അവര്‍ പറഞ്ഞു: ഈ ചെറുപ്പക്കാരനെ നിങ്ങള്‍ ശിക്ഷിക്കണം. ഇദ്ദേഹം ഞങ്ങളുടെ പിതാവിനെ വധിച്ചവനാണ്‌.അമീര്‍ ചെറുപ്പക്കാരനോട്‌ ചോദിച്ചു: തുടര്‍ന്ന് വായിക്കുക..>>

1 അഭിപ്രായങ്ങള്‍:

Unknown said...

അസ്സലാമുഅലൈകും. സന്ദേശം മാസികയുടെ പുതിയ കുതിപ്പിന് അഭിനന്ദനങ്ങള്‍. ഈ കാലഘട്ടത്തില്‍ ഇതുപോലെയുള്ള ഒരു കുതിപ്പിന് തുടക്കം കുറിച്ച സക്കീര്‍ സാഹിബിനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച്‌ സലാഹുദ്ദീനും . നമ്മുടെ തിരക്കിനിടയില്‍ ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും നമ്മെ ഓര്‍മിപ്പിക്കുന്ന ഇത്തരം സംരംഭത്തിന് നന്ദി. വരും മാസങ്ങളിലെ സ്നേഹ സന്ദേശത്തിന് കണ്ണും നട്ട്‌ കാത്തിരിക്കുന്നു. ഇരുളില്‍നിന്നും വെളിച്ചതിലെക്കുള്ള പ്രയാണത്തിന് ഒരായിരം അഭിനന്ദനങള്‍......... സ്നേഹ സന്ദേശം കൈമാറാനുള്ള ഈ അവസരം നന്നായി വിനിയൊഗിക്കുമെന്ന പ്രതീക്ഷയോടെയും പ്രാര്‍തനയോടെയും......... ഷജീര്‍ വയനാട് ........

Post a Comment