സന്ദേശം സപ്റ്റംബര്‍ -2009

on Wednesday, September 16, 2009

ബുദ്ധിയുടെ വിധി
അബുല്‍ അഅ്ലാ

വലിയ വലിയ പട്ടണങ്ങളില്‍ നിരവധി വ്യവസായശാലകള്‍ വിദ്യുച്ഛക്തിയുടെ സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്നതായി നാം കാണുന്നു; ഇലക്ട്രിക്‌ ട്രെയിന്‍, ട്രാം മുതലായവ അതുവഴി ഓടിക്കൊണ്ടിരിക്കുന്നു; സന്ധ്യാസമയത്ത്‌ ആയിരക്കണക്കിന്‌ ബള്‍ബുകള്‍ പെട്ടെന്ന്‌ പ്രകാശിക്കുന്നു; ഉഷ്ണകാലത്ത്‌ വീടുതോറും പങ്കകള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇതില്‍ നമുക്ക്‌ വല്ല അമ്പരപ്പും ആശ്ചര്യവും തോന്നുകയോ അവ ചലിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നതി​‍െന്‍റ കാരണത്തെക്കുറിച്ച്‌ നമുക്കിടയില്‍ വല്ല അഭിപ്രായഭിന്നതയും ഉടലെടുക്കുകയോ ചെയ്യുന്നില്ല. ഇതെന്തുകൊണ്ട്‌? ആ ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുള്ള വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക്‌ ഗോചരമാണ്‌; വയറുകള്‍ ബന്ധപ്പെട്ടുകിടക്കുന്ന പവര്‍ ഹൗസിനെ സംബന്ധിച്ചും നമുക്കറിവുണ്ട്‌; അതിലെ ജോലിക്കാരെക്കുറിച്ചും നമുക്കറിയാം. അവയെ നിയന്ത്രിക്കുന്ന എഞ്ചിനീയറെയും നമുക്ക്‌ പരിചയമുണ്ട്‌. മാത്രമല്ല, വൈദ്യുതശക്തി ഉത്പാദിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച്‌ എഞ്ചിനീയര്‍ക്ക്‌ അറിവുണ്ടെന്നും നാം മനസിലാക്കിയിരിക്കുന്നു. അയാളുടെ അധീനത്തിലുള്ള അസംഖ്യം യന്ത്രസാമഗ്രികള്‍ വ്യവസ്ഥാപിതമായി ചലിപ്പിച്ചുകൊണ്ടാണ്‌ അയാള്‍ അത്‌ ഉത്പാദിപ്പിക്കുന്നത്‌. അതി​‍െന്‍റ ഫലമായിട്ടാണ്‌ ബള്‍ബുകള്‍ പ്രകാശിക്കുകയും പങ്കകള്‍ കറങ്ങുകയും വണ്ടികള്‍ ഓടുകയും വ്യവസായശാലകള്‍ ചലിക്കുകയും ചെയുന്നതായി നാം കാണുന്നത്‌. ഇതിലെല്ലാം നമുക്ക്‌ പരിപൂര്‍ണ വിശ്വാസമുണ്ട്‌. വൈദ്യുതിയുടെ ബാഹ്യപ്രതിഭാസങ്ങള്‍ കണ്ട്‌ അതി​‍െന്‍റ കാരണങ്ങളെക്കുറിച്ച്‌ നമുക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാവാതിരിക്കുന്നത്‌ അതി​‍െന്‍റ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ കണ്ണികളും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിധേയമായിരിക്കുന്നതുകൊണ്ടാണ്‌. തുടര്‍ന്ന് വായിക്കുക >>
ഹമൂദ അബ്ദുൽ ആത്വി
ഇസ്ലാമിന്റെ തനതും ആത്മചൈതന്യവുമുള്ള ഒരു ആരാധനാകർമമാണ്‌ നോമ്പ്‌. പ്രഭാതംതൊട്ട്‌ പ്രദോഷംവരെ റമദാനിൽ അന്നപാനീയങ്ങളിൽ നിന്നും പുകവലി, സംയോഗം തുടങ്ങിയവയിൽനിന്നും വിട്ടുനിൽക്കുകയാണ്‌ അക്ഷരാർഥത്തിൽ നോമ്പ്‌. പക്ഷെ, നോമ്പിന്റെ അർഥം അക്ഷരങ്ങളിൽ ഒതുക്കുകയാണെങ്കിൽ നമുക്ക്‌ ത്പ്പോയിരിക്കുന്നു. നോമ്പ്‌ ഒരു ആരാധനാകർമമായി നിർദേശിക്കുമ്പോൾ അനന്തവും അമൂല്യവുമായ കുറേ സദ്ഫലങ്ങൾ ഇസ്ലാം മുമ്പിൽ കാണുന്നുണ്ട്‌. അവയിൽ ചിലതിതാണ്‌.
1. നിരങ്കശമായ ദൈവസ്നേഹം എന്തെന്ന്‌ അത്‌ മനുഷ്യനെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള അതിരറ്റ സ്നേഹം കൊണ്ടാണ്‌ ഒരാൾ നോമ്പനുഷ്ടിക്കുന്നത്‌. തുടര്‍ന്ന് വായിക്കുക >>
(ഒന്ന്‌ )
ഡോ: യൂസുഫുല്‍ ഖര്‍ളാവി
വിവിധ വീക്ഷണങ്ങൾ
പണ്ടുമുതലേ, ദാരിദ്ര്യത്തോടുള്ള ജനങ്ങളുടെ വീക്ഷണം പലതായിരുന്നു. ഒരു വിഭാഗം അതിനെ പാവനമായി കരുതി. മോചനം പ്രാപിക്കേണ്ട ഒരു വിപത്തല്ല അവർക്ക്‌ ദാരിദ്ര്യം, പരിഹാരമർഹിക്കുന്ന പ്രശ്നവുമല്ല. അതൊരനുഗ്രഹമാണ്‌. അല്ലാഹു താനിച്ഛിക്കുന്നവർക്ക്‌ നൽകുന്ന ഒരനുഗ്രഹം. പരലോക ചിന്തയിൽ മുഴുകാനും ഭൗതികസുഖങ്ങളോട്‌ വിരക്തി ജനിക്കുവാനും അല്ലാഹുവോടുള്ള ബന്ധം നിലനിർത്താനും ജനങ്ങളോട്‌ കരുണയുള്ളവരായിരിക്കുവാനും അല്ലാഹു കനിഞ്ഞരുളിയതാണത്‌. അക്രമിയും അലസനും ധിക്കാരിയുമായ ധനിക​‍െൻറ അവസ്ഥ തികച്ചും വ്യത്യസ്തമാണല്ലോ. ഒരു വിഭാഗംസന്യാസിമാരും പുരോഹിത?​‍ാരും സൂഫികളും ദാരിദ്ര്യത്തെ ഇങ്ങനെ കാണുന്നു. ഇവരുടെ അഭിപ്രായത്തിൽ ഈ ലോകം നിറയെ അധർമമാണ്‌. തി?യും പീഡകളും മാത്രമേ ഇവിടെയുള്ളൂ. ഇത്‌ എത്രവേഗം നശിക്കുന്നുവോ അത്രയും നല്ലത്‌. ചുരുങ്ങിയത്‌, ഭൂമുഖത്ത്‌ മനുഷ്യായുസ്‌ കുറയുകയെങ്കിലും വേണം. അതിനാൽ, ജീവിതവിഭവങ്ങൾ ലഘൂകരിക്കുകയും ജീവൻ നിലനിർത്താവാശ്യമായതിൽ കവിഞ്ഞ്‌ അതുമായി ബന്ധപ്പെടാതിരിക്കുകയുമാണ്‌ ബുദ്ധിയുള്ളവർ വേണ്ടത്‌. തുടര്‍ന്ന് വായിക്കുക >>
എ.കെ ബ്രോഹി
മനുഷ്യാവകാശ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമത്തി​‍െന്‍റ സ്വഭാവത്തെക്കുറിച്ചും ആധുനിക ലോകത്ത്‌ അവയുടെ പ്രസക്തിയെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ചെലവഴിച്ച മുപ്പതോളം വര്‍ഷങ്ങളിലൂടെ വ്യാപിച്ചു നില്‍ക്കുന്ന പരിഗണനാര്‍ഹമായ ചിന്തകളുടെ ഫലമാണിത്‌. മനുഷ്യ​‍െന്‍റ സ്വാസ്ഥ്യത്തിനും മോചനത്തിനും നമ്മുടെ നിയമസംഹിത നല്‍കിയ തുല്യതയില്ലാത്ത സംഭാവനകളെ ഇസ്ലാമിക വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ അതുകൊണ്ടുതന്നെ എനിക്ക്‌ കഴിയേണ്ടതാണ്‌. എന്നാല്‍ ഈ ചുമതല ഫലപ്രദമായി നിറവേറ്റണമെങ്കില്‍ നിയമശാസ്ത്രത്തി​‍െന്‍റ ഏറ്റവും പ്രധാന സങ്കല്‍പമായ നീതിയെ ഇസ്ലാം എങ്ങിനെ മനസിലാക്കുന്നു എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌. തുടര്‍ന്ന് വായിക്കുക >>

മതം മയക്കുമരുന്ന്‌?
കാറല്‍ മാര്‍ക്സാണ്‌ അതാദ്യം പറഞ്ഞത്‌. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത്‌ ബാധകമാക്കിത്തീര്‍ക്കുകയാണ്‌ അവരുടെ ലക്ഷ്യം.

മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തി​‍െന്‍റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക്‌ ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന്‌ കാരണം അവര്‍ക്ക്‌ നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്‌.

യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്‌. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ്‌ തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട്‌ അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്‍ഗത്തി​‍െന്‍റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട്‌ മദോന്‍മത്തരായി അവര്‍ കഴിഞ്ഞുകൂടി.
തുടര്‍ന്ന് വായിക്കുക >>
വിധിയും കൊതിയും
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്‌ നമ്മുടെ മനസ്സ്‌. നല്‍ക്കാതെ പാഞ്ഞുകാണ്ടിരിക്കും. അറ്റമില്ലാത്ത ആശകളാണ്‌ മനസ്സിനെ ഇങ്ങനെ പായാന്‍ പ്രേരിപ്പിക്കുന്നത്‌. ആശിച്ചതൊന്ന്‌ കിട്ടുമ്പോള്‍ മറ്റൊന്നാശിക്കും. അത്‌ കിട്ടിയാല്‍ പിന്നെ വേറൊന്നാശിക്കും. ആശക്ക്‌ ഇങ്ങനെ അതിരില്ലാതിരിക്കുമ്പോള്‍ അത്‌ ദുരാശയാകുന്നു. ദുരാശയുടെ ഫലം നിരാശ തന്നെ.

ഒരു കളിക്കോപ്പ്‌ കൊണ്ട്‌ ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്നു കിട്ടണം. പുതിയ വസ്ത്രം ഒന്ന്‌ രണ്ട്‌ പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേറുമെങ്കിലും. പത്രാസുള്ള ഒരു വീട്‌ വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മിച്ചു കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിന്‌ പൂതി. കാല്‍നടക്കാരന്‌ സൈക്കിളിനാശ. സൈക്കിളുള്ളവന്‌ കറിനാശ. കാറുള്ളവന്‌ വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേറ്റുവാന്‍ ആളുകള്‍ തെറ്റിലേക്ക്‌ നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക്‌ ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്ക്‌ പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്‌, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും വിലയില്ലാതാവുന്നു. എന്ത്‌ ചെയ്താലും നിരാശ ബാക്കിയാവുകയും ചയ്യും.
തുടര്‍ന്ന് വായിക്കുക >>
പി.പി അബ്ദുര്‍റസാഖ്‌ പെരിങ്ങാടി
അറബ്-ഇസ്ലാമിക ചരിത്രത്തില്‍ ഓരോ കൂട്ടപലായനമേ രേഖപ്പെടുത്തപ്പ്ട്ടിട്ടുള്ളു. അത്‌ ചരിത്രത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെയും അനുയായികളുടെയും ഹിജ്‌റ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിം ചരിത്രകാരന്‍മാരുടെയും പാശ്ചാത്യ ചരിത്രകാരന്‍മാരുടെയും അഭിപ്രായമനുസരിച്ച്‌ മനുഷ്യചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു ഹിജ്‌റ. ഇസ്ലാമിക കലണ്ടര്‍ തുടങ്ങിയതു തന്നെ ഹിജ്‌റ വര്‍ഷത്തെ അടിസ്ഥാനമാക്കിയാണെന്നത്‌ അതിന്റെ ചരിത്രപ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്‌. മുകളില്‍ പറഞ്ഞ പഴയ നിയമ സൂക്തത്തിലെ പ്രവചനം പോലെത്തന്നെ ഇസ്ലാമിക ചരിത്രത്തില്‍ മുഹാജിറുകള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കുടിയേക്കാര്‍ ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടിയവര്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ പ്രവാചകനും അബൂബക്‌റിനും സൗര്‍ഗുഹയില്‍ ഒളിക്കേണ്ടി വന്നിരുന്നത്‌. തേമാ ദേശനിവാസികള്‍ അഥവാ ഇസ്ലാമിക ചരിത്രത്തില്‍ അന്‍സ്വാരികള്‍ എന്ന വിശിഷ്ട നാമത്തിലറിയപ്പെടുന്ന മദീനാനിവാസികള്‍ മക്കയില്‍ നിന്നും പലായനം ചെയ്തുവന്ന മുഹാജിറുകളെ വെള്ളവും അപ്പവുമായും സ്വീകരിച്ചുവേന്ന്‌ മാത്രമല്ല, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഗൃഹങ്ങളും സമ്പത്തും വരെ അവരുമായി പങ്കുവെച്ചു. മുകളിലുദ്ധരിച്ച പഴയനിയമസൂക്തം മുന്‍കൂട്ടി കണ്ടതുപോലെത്തന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഥവാ ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ മക്കക്കും മദീനക്കുമിടയില്‍ അതിനിര്‍ണായകമായിരുന്ന ബദ്ര് യുദ്ധം സംഭവിച്ചു. ഈ യുദ്ധത്തില്‍ മദീനക്കാര്‍ മക്കക്കാരെ പരാജയപ്പെടുത്തി. ഈ യുദ്ധത്തിനുശേഷം കേദാര്യരില്‍ അഥവ മക്കക്കാരില്‍ വീരന്‍മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ വളരെ ചുരുക്കമായിരുന്നു. അതുകൊണ്ടുതന്നെ മുകളിലെ ബൈബിള്‍ സൂക്തിയിലെ രണ്ടും മൂന്നും പ്രവചനങ്ങള്‍ ഹിജ്‌റ രണ്ടാം വര്‍ഷം ഇസ്ലാമിനുമേല്‍ ശത്രുവിനാല്‍ അടിച്ചേല്‍ലപിക്കപ്പെട്ട ബദ്ര്യുദ്ധവും അതിലെ ഇസ്ലാമിന്റെ വിജയവുമാണെന്നത്‌ വ്യക്തമാണ്‌. ഹിജ്‌റക്ക്‌ ശേഷമുള്ള ഈ യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു നിര്‍ണായക സംഭവമാണെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. ഇതേ രൂപത്തിലുള്ള ഹിജ്‌റ സംബന്ധമായ വേറൊരു പ്രവചനം ബൈബിള്‍ പഴയ നിയമം ഹബക്കൂക്ക്‌ അധ്യായത്തിലും കാണാവുന്നതാണ്‌. അവിടെ പലായനമായിട്ടല്ല, മറിച്ച്‌ അസുത്രിതമായ കുടയേമായാണ്‌ ഹിജ്‌റയെ വിശേഷിപ്പിക്കുന്നത്‌ എന്നു മാത്രം. കൂടാതെ, ഹിജ്‌റയുടെ ചരിത്രപരമായ സ്വാധീനവും അതുണ്ടാക്കുന്ന മാവും വിശദമായി പ്രതിപാദിക്കുക കൂടി ചെയ്യുന്നു ഹബക്കൂക്‌ അധ്യായത്തിലെ പ്രവചനം. തുടര്‍ന്ന് വായിക്കുക >>
എന്താണീ ധര്‍മം? ധര്‍മം എന്നാല്‍ മുറ, കര്‍ത്തവ്യം എന്നൊക്കെയാണ്‌ ഭാഷാര്‍ത്ഥം. പക്ഷെ, അത്ര ലഘുവും സങ്കുചിതവുമായ ഒരര്‍ത്ഥത്തിലല്ല ആ പദം സാങ്കേതികമായി പ്രയോഗിക്കപ്പെടുന്നത്‌. പ്രപഞ്ചവും അതിലെ സമസ്ത വസ്തുക്കളുമുള്‍ക്കൊള്ളുമാറ്‌, അതിവിശാലവും അഗാധവുമായ ഒരര്‍ത്ഥമാണ്‌ ധര്‍മശബ്ദത്തിനുള്ളത്‌. താനാര്‌, എവിടെനിന്ന്‌ എങ്ങനെ എന്തിന്‌ ഇവിടെവന്നു, ഇനി എങ്ങോട്ട്‌ പോകുന്നു? ഈ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ ഉത്തരങ്ങള്‍ മനുഷ്യന്‍ അറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവന്റെ ധര്‍മബോധം. വലിയ വലിയ ദാര്‍ശനികന്മാരും തത്വചിന്താരംഗത്ത്‌ ഏറ്റവും അധുനാതനവും വിപ്ലവാത്മകവുമായ അസ്തിത്വവാദ (എക്സിസ്റ്റഷ്യലിസം)ത്തി​‍െന്‍റ ഉപജ്ഞാതവായ കിര്‍ക്കോഗാഡിനെപ്പറ്റി രസാവഹമായൊരു കഥയുണ്ട്‍്‌. ചിന്തയിലാമഗ്നനായി പരിസരബോധമില്ലാതെ നടക്കവെ അദ്ദേഹം ആരുടെയോ ദേഹത്ത്‌ ചെന്നുമുട്ടി. കുപിതനായ ആ അപരിചിതന്‍ ഉറക്കെ ചോദിച്ചു. “നീ ആര്‌“? കിര്‍ക്കേഗാഡി​‍െന്‍റ ഉത്തരം ഒട്ടു കൗതുകാവഹമായിരുന്നു: “ഞാന്‍ ആരെന്നോ?... അത്‌ അറിയാന്‍ കഴിഞ്ഞിരുന്നുവേങ്കില്‍!“ അദ്ദേഹം വീണ്ടും ചിന്തയില്‍ മുഴുകി. തുടര്‍ന്ന് വായിക്കുക >>

0 അഭിപ്രായങ്ങള്‍:

Post a Comment