സന്ദേശം ബൂലോക മാസിക-ജൂലായ് 2009

on Tuesday, July 28, 2009

പന്നിയും പന്നിപ്പനിയും
അല്ലാഹു മനുഷ്യര്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. പ്രപഞ്ചത്തിന്റെ ഉടമയും പരിപാലകനും സകലസൃഷ്ടികള്‍ക്കും അപാരമായ കാരുണ്യവും അനുഗ്രഹവും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനും മനുഷ്യരുടെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നതിനായി അറബിയെന്നോ പാശ്ചാത്യനെന്നൊ കറുത്തവനെന്നോ വെളുത്തവനെന്നോ വിവേചനമില്ലാതെ സൃഷ്ടികളുടെ കര്‍മങ്ങള്‍ സദാനിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു.

മനുഷ്യജീവിതത്തിന്‌ അല്ലാഹു പ്രതേക നിയമങ്ങള്‍ നല്‍കിയിരിക്കുന്നു. അവന്റെ ജീവതം ഇരുലോകത്തും വിജയിക്കുവാന്‍ ആ നിയമങ്ങള്‍ അവന്‍ പാലിക്കണം. പ്രവൃത്തിയിലും ഭൗതികവിഭവങ്ങളുടെ ഉപഭോഗത്തിലുമുള്ള നിയന്ത്രണം ഈ നിയമത്തില്‍ പ്രധാനമാണ്‌. ഭൂമിയിലെ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത്‌ അവന്റെ ഉപയോഗത്തിനായാണ്‌. പൊതുവെ അവയെല്ലാം ഉപയോഗിക്കല്‍ അനുവദനീയവും. വിശുദ്ധ ഖൂര്‍ആന്‍ പറയുന്നു “ഏതെല്ലാമാണ്‌ അവര്‍ക്ക്‌ അനുവദിക്കപ്പെട്ടത്‌ എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു.” (ഖുര്‍ആന്‍ 5: 4 )

പി.പി അബ്ദുര്‍റസാഖ്‌ പെരിങ്ങാടി

ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും നിരവധി പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. ആദരണീയരായ ക്രിസ്ത്യന്‍ പുരോഹിതന്‍മാരോടും അച്ചന്‍മാരോടും സോവിയ്‌ യൂനിയന്റെ ശിഥിലീകരണത്തെക്കുറിച്ചോ സെപ്ംബര്‍ പതിനൊന്നിനെക്കുറിച്ചോ അതുമല്ലെങ്കില്‍ അമേരിക്കയുടെ അഫ്ഗാന്‍ -ഇറാഖ്‌ അധിനിവേശത്തെക്കുറിച്ചോ ചോദിച്ചാല്‍ മിക്കവാറും നമുക്ക്‌ കിട്ടുന്ന ഉത്തരം അത്‌ നേരത്തെ ബൈബിള്‍ പ്രവചിച്ചതാണ്‌ എന്നായിരിക്കും. ഈ ഉത്തരത്തിലെ ശരി തെറ്റ‍്‌ പരിശോധിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച്‌, ഇത്തരം പ്രവചനങ്ങളുടെ കാര്യത്തില്‍ വാചാലരാവുന്നവര്‍, വ്യക്തമായ മറ്റുചില ബൈബിള്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അര്‍ഥഗര്‍ഭമായ മൗനത്തെ അനാവരണം ചെയ്യുകയാണ്‌. ചില -പ്രവചനങ്ങള്‍- വ്യഖ്യാനിച്ചൊപ്പിച്ച്‌ സൃഷ്ടിക്കുന്നവര്‍ തന്നെ വ്യഖ്യാനിച്ചൊപ്പിച്ച്‌ ഇല്ലാതാക്കാനും സമര്‍ഥരാണ്‌. അങ്ങനെ തമസ്കരിക്കപ്പെട്ട ചില പ്രവചനങ്ങളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. തുടര്‍ന്നു വായിക്കുക >>


വിശ്വാശ ദൗര്‍ബല്യം

ചീത്ത സ്വഭാവങ്ങളില്‍നിന്നും ദുഷ്ചെയ്തികളില്‍നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുന്ന ശക്തിയാണ്‌ വിശ്വാസം. അത്‌ സദ്ഗുണങ്ങളും ഉന്നത ധാര്‍മിക നിലവാരവും കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സ്വന്തം അടിമകളെ സദ്‌വൃത്തിയിലേക്ക്‌ ക്ഷണിക്കുകയും തിന്മയെ വെറുക്കാന്‍ അവരോടാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹു വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ശക്തമായിരിക്കണമെന്ന്‌ നിഷ്കര്‍ഷിക്കുന്നുണ്ട്‌. സുറത്തുത്തൗബ്ബയില്‍ സദ്‌വൃത്തരാവാനും സത്യം പറയുവാനും മനുഷ്യനോടാവശ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിശ്വസിച്ചവരെ എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്‌. “വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യസന്ധന്‍മാരുടെ കൂടെ ജീവിക്കുക. (9:119)
വിശ്വാസം അടിയുറച്ചതാവുമ്പോള്‍ ശക്തവും അടിയുറച്ചതുമായ ധര്‍മബോധം മനുഷ്യനുണ്ടാവുമെന്നും വിശ്വാസം ദുര്‍ബലമാവു​‍ുമ്പോള്‍ ധര്‍മ്മബോധവും ദുര്‍ബലമാവുമെന്നും പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്‌. മര്യാദകെട്ടവനും അഹംഭാവിയും പരിഗണിക്കാതെ ചീത്ത സ്വഭാവങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ഒരുവന്‍ വിശ്വാസം നഷ്ടപ്പെട്ടവനായും. പ്രവാചകന്‍ പറഞ്ഞു: “വിനയവും വിശ്വാസവും ഇരട്ടകളാണ്‌. ഒന്നുപേക്ഷിക്കുന്നവന്‍ മറ്റേതും ഉപേക്ഷിക്കുന്നു.“ ഒരിക്കല്‍ ഒരു അന്‍സാരി സ്വന്തം സഹോദരനെ വിനയക്കുറവിന്‌ ശാസിക്കുന്നതായി പ്രവാചകന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം വിശ്വാസത്തി​‍െന്‍റ ഭാഗമാണ്‌ വിനയമെന്ന്‌ അയാളെ ഓര്‍മിപ്പിച്ചു. സ്വന്തം അയല്‍ക്കാരനെ പീഡിപ്പിക്കുകയും അവന്നു നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നവന്‍ ക്രൂരനും ശിലാഹൃദയനുമാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. “ദൈവത്താണെ! അങ്ങനെയുള്ളവന്‍ മുസ്ലിമല്ല,“ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു. “എങ്ങിനെയുള്ളവന്‍?“ സഹാബിമാര്‍ ആരാഞ്ഞു. “ഏതൊരുവ​‍െന്‍റ അക്രമങ്ങളില്‍നിന്നാണോ അയല്‍ക്കാരന്‌ രക്ഷയില്ലാത്തത്‌ അവന്‌“ പ്രവാചകന്‍ വിശദീകരിച്ചു!(ബുഖാരി). ചപലമായ സംഭാഷണങ്ങളില്‍നിന്നും ചീത്തവൃത്തികളില്‍നിന്നും അര്‍ത്ഥശൂന്യമായ കര്‍മ്മങ്ങളില്‍നിന്നും അകന്നു നില്‍ക്കാന്‍ തിരുമേനി (സ) ആഹ്വാനം ചെയ്യുന്നു.
“അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവന്‍ നല്ല കാര്യങ്ങള്‍ സംസാരിക്കുക. അല്ലെങ്കില്‍ മൗനം പാലിക്കുക.“ (ബുഖാരി)
ഇങ്ങിനെ വിശ്വാസവും സദ്‌വൃത്തിയും പരസ്പരം ഇണക്കിയെടുക്കുകയാണ്‌ ഇസ്ലാം ചെയ്യുന്നത്‌. അവ സദ്‌ ഫലങ്ങളുളവാക്കുംവിധം മനുഷ്യനില്‍ ശക്തമായിരിക്കണമെന്ന്‌ ഇസ്ലാം കരുതുന്നു.
തുടര്‍ന്നു വായിക്കുക >>

ഇസ്ലാമി​‍െന്‍റ സാങ്കേതിക ഭാഷയില്‍ “നബി“ എന്നും “റസൂല്‍“ എന്നും വിളിക്കുന്ന മതാചാര്യനെ ഹൈന്ദവശാസ്ത്രങ്ങള്‍ അവതാരപുരുഷന്‍ എന്നു വര്‍ണിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അനേകം അവതാരപുരുഷന്‍മാര്‍ ആവിര്‍ഭൂതരായിട്ടുണ്ട്‌. അക്കൂട്ടത്തില്‍ ഒമ്പതാമത്തെ അവതാര പുരുഷനാണ്‌ വാസുദേവപുത്രനായ ശ്രീകൃഷ്ണന്‍. കൃഷ്ണ​‍െന്‍റ സംജ്ഞാനാമം “കണ്ണന്‍“ എന്നായിരുന്നു. നിറം കറുപ്പായതുകൊണ്ടാണ്‌ കൃഷ്ണന്‌ ആ നാമം സിദ്ധിച്ചത്‌. ഇസ്ലാംമത പ്രവാചകന്‍ പ്രസ്താവിച്ചതായി ഹദീസു ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. “ഇന്ത്യയില്‍ കറുത്തൊരു നബിയുണ്ടായിരുന്നു. “കാഹനാ“ എന്നായിരുന്നു അദ്ദേഹത്തി​‍െന്‍റ പേര്‍.“
കണ്ണന്‍ എന്ന ഭാരതീയ ശബ്ദത്തി​‍െന്‍റ അറബിരൂപമാണ്‌ കാഹന. നിരൂപണശാസ്ത്രനിയമപ്രകാരം ഈ ഹദീസ്‌ ദുര്‍ബലമാണെങ്കിലും, ചരിത്രപരമായി അതി​‍െന്‍റ ആശയം ശരിയാവാം. കംസന്‍ എന്ന ഒരധര്‍മ മൂര്‍ത്തിയെ ഹനിക്കേണ്ടതിന്നാണ്‌ ശ്രീകൃഷ്ണന്‍അവതരിച്ചതെന്നത്രേ ഐതിഹ്യം. ആ കൃത്യം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. “ഭഗവത്ഗീത“ എന്ന സുപ്രസിദ്ധ ഹൈന്ദവകൃതി, വേദവ്യാസനെന്ന അപരാഭിധാനത്താല്‍ വിശ്രുതനായ ബാദരായണകൃഷ്ണന്‍ രചിച്ച “മഹാഭാരതം“ എന്ന മഹേതിഹാസത്തിലെ ഒരു ഭാഗമാണ്‌. കുരുക്ഷേത്ര യുദ്ധവേളയില്‍ സ്വശിഷ്യനായ അര്‍ജുനനെ ധര്‍മസമരത്തിന്നു പ്രേരിപ്പിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച ആധ്യാത്മിക തത്വങ്ങളാണ്‌ ഗീതയുടെ ഉള്ളടക്കം. തുടര്‍ന്നു വായിക്കുക >>


വീട്‌: അനുഗ്രഹവും ശാപവും


സ്വന്തമായൊരു വീട്‌ ഏതൊരാളുടെയും സ്വപ്നമാണ്‌. താമസിക്കാന്‍ സൗകര്യപ്രദമായ ഒരിടം വേണം. അതിനാല്‍ വീട്‌ വിശാലമായിരിക്കണം. വൃത്തിയുള്ളതും വേഗം വൃത്തിയാക്കാന്‍ സാധിക്കുന്നതുമായിരിക്കണം.
എന്നാല്‍ നമ്മുടെ വീട്‌ ആര്‍ക്കുവേണ്ടിയാണ്‌? നമുക്ക്‌ വേണ്ടിത്തന്നെയാണോ? എങ്കിക് നമുക്ക്‌ താമസിക്കാന്‍ എത്ര മുറിവേണം? നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന്‌ എന്തിനാണ്‌ എട്ടും പത്തും മുറികളുള്ള വീട്‌? എത്ര മുറികളുണ്ടായാലും ഒരു മുറിയിലല്ലേ ഒരാള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുളളൂ. ഒരേസമയം രണ്ടും മൂന്നും മുറിയില്‍ കിടന്നുറങ്ങാന്‍ കഴിയുകയില്ലല്ലോ! പിശാചിന്‌ പാര്‍ക്കാന്‍ നാം സൗകര്യം ചെയ്തുകൊടുക്കേണ്ടതുണ്ടോ? തുടര്‍ന്നു വായിക്കുക >>


ലൗകികത അപകടം വിതയ്ക്കുന്നു

സദാചാരബോധത്തിനും സ്വഭാവമേന്മക്കും ഏറെ ഭീഷണിയുയര്‍ത്തുന്നതാണ്‌ ലൗകിക സുഖഭോഗങ്ങളോടുള്ള തൃഷ്ണ, കനകവും കാമിനിയും സമ്പത്തും പ്രതാപവും അധികാരവും സര്‍വ്വ പാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. അവ സ്വന്തമാക്കാനുള്ള കിടമത്സരങ്ങള്‍ മനുഷ്യനെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സഹോദരന്‍ സഹോദരനെ വില്‍ക്കുന്നു; പുത്രന്‍ പിതാവിനെ കൊല്ലുന്നു; കരാറുകളും വാഗ്ദാനങ്ങളും ലംഘിക്കുന്നു; അവകാശങ്ങള്‍ നിഷേധിക്കുകയും ബാധ്യതകള്‍ മറക്കുകയും ചെയ്യുന്നു. മത്സ്യങ്ങളെപ്പോലെ ശക്തന്‍ അശക്തനെ വേട്ടയാടുന്നു; വ്യാപാരി വഞ്ചിക്കുന്നു; ന്യായാധിപന്‍ അഴിമതി കാട്ടുന്നു; പത്രങ്ങള്‍ സത്യം മറച്ചുവെച്ച്‌ അസത്യം പ്രചരിപ്പിക്കുന്നു. പുരോഹിതന്മ​‍ാര്‍ മതത്തെ വില്‍ക്കുന്നു; രാഷ്ട്രീയക്കാര്‍ ദേശത്തെ ഒറ്റിക്കൊടുക്കുന്നു - എല്ലാം ലൗകികനേട്ടങ്ങള്‍ക്കുവേണ്ടി. തുടര്‍ന്നു വായിക്കുക >>


സൌന്ദര്യം
പതുക്കെ പതുക്കെ വടിയും കുത്തിപ്പിടിച്ച്‌ നടന്നുപോകുന്ന ഒരു മുത്തശ്ശിയെ കണ്ടാല്‍ ചില കുട്ടികള്‍ കല്ലെറിയും. ചിലരത്‌ കണ്ട്‌ ചിരിച്ച്‌ പ്രോത്സാഹിപ്പിക്കും. ഈ എറിയുന്നവരും കണ്ട്‌ ചിരിക്കുന്നവരും ഒരേ തരക്കാരാണ്‌. താണ സ്വഭാവികള്‍. പുറമെ സുന്ദരന്‍മാരും സുന്ദരികളും തന്നെ. പക്ഷേ, അകം സുന്ദരമല്ല; വിരൂപമാണ്‌.

ആ ഏറും ചിരിയും കാണുമ്പോള്‍ ചിലര്‍ക്ക്‌ ദുഃഖമാണ്‌. മുത്തശ്ശിയോടവര്‍ക്ക്‌ കനിവും സ്നേഹവും തോന്നുന്നു. ഇവരുടെ ഉള്ളില്‍ സൗന്ദര്യമുണ്ട്‌.
ചിലര്‍ അങ്ങനെ.
ചിലര്‍ ഇങ്ങനെ.
എന്തുകൊണ്ട്‌ ചിലര്‍ അങ്ങനെയും ചിലര്‍ ഇങ്ങനെയുമായി? തുടര്‍ന്നു വായിക്കുക >>
കവിത

മാതൃഹൃദയം

പാമരനായ ഒരു ചെറുപ്പക്കാരനോട്‌ അയാള്‍ പറഞ്ഞൂ
നിന്റെ മതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കുകൊണ്ടുവന്ന്‌ തരൂ,
ഞാന്‍ നിനക്ക്‌ മുത്തും പവിഴവും
സ്വര്‍ണനാണയങ്ങളും തരാം തുടര്‍ന്നു വായിക്കുക >>

പ്രക്യതിയുടെ മന്ത്രം
മുത്തുകോയ കൊച്ചനൂര്‍

അന്നം തേടിയുള്ള യാത്രക്കിടയില്‍ ഞാന്‍
എണ്ണയുടെ വാത്ത ഉറവിടം കണ്ടെത്തി
എണ്ണിയാലൊടുങ്ങാത്ത പണം കൈവന്നപ്പോള്‍
മണ്ണിനെ വിണ്ണാക്കി മാറ്റ‍ുവാന്‍ ഞാന്‍ ശ്രമിച്ചു. തുടര്‍ന്നു വായിക്കുക >>