സന്ദേശം ബ്ലോഗ് മാസിക ജൂണ്‍ 2009

on Sunday, June 28, 2009

പ്രകൃതിയുടെ പ്രകൃതം

ഖൂര്‍ആനിന്റെ ഭാഷയില്‍ പ്രകൃതിയുടെ പകൃതം ഇസ്ലാമാണ്‌. പ്രപഞ്ചം മുസ്ലിമാണ്‌. ദൈവത്തിന്റെ നിയമ വ്യവസ്ഥക്ക്‌ വിധേയമായി ജീവിക്കുന്നതിനാണ്‌ ഇസ്ലാം എന്ന്‌ പറയുക. ദൈവത്തിന്‌ സമ്പൂര്‍ണമായി കീഴ്പെട്ടവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്ലിം. ഈ അര്‍ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും മുസ്ലിമാണ്‌. വിശുദ്ധ ഖൂര്‍ആനി​ന്റെ ഈ പ്രസ്താവന നോക്കുക.

"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന്‌ കീഴ്പെട്ടിരിരിക്കുന്നു". (വിശുദ്ധ ഖൂര്‍ആന്‍ 3: 83 )

പ്രപഞ്ചത്തി​ന്റെസവിശേഷമായ ലയവും താളവും നിലനിര്‍ത്തുന്നത്‌ തന്നെ ഈ അനുസരണമാണ്‌. പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്ന അപാരമായ ശാന്തത്ത ഈ സമ്പൂര്‍ണ വിധേതത്വത്തി​ന്റെഫലമാണ്‌. ഒരു നിമിഷം പ്രപഞ്ചത്തെക്കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കുക. എന്തുമാത്രം ചലനങ്ങളാണ്‌ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്‌. ഭൂമിയും ചന്ദ്രനും സൂര്യനും അനുസ്യൂതം അതിവേഗതയില്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. നമുക്ക്‌ പേരറിയുന്നതും പേരറിയാത്തതുമായ കോടിക്കണക്കിന്‌ ഗ്രഹങ്ങളും ഉപഗ്രങ്ങളും വേറെയുമുണ്ട്‌ ഈ അതിവേഗ സഞ്ചാര പാതയില്‍. എന്തൊരു താളൈക്യത്തിലാണ്‌ അവയുടെ സഞ്ചാരം.
തുടര്‍ന്ന് വായിക്കുക >>


നീതിക്കു വേണ്ടി നിലകൊണ്ടവര്‍

"ഒരിക്കല്‍ യാത്രചെയ്ത്‌ തൃപ്തികരമായി തോന്നിയാല്‍ വില തരാം, ഇല്ലെങ്കില്‍ കുതിരയെ മടക്കിത്തരും." അങ്ങനെയായിരുന്നു വ്യാപാര വ്യവസ്ഥ. ഖലീഫ ഉമറുല്‍ ഫാറൂഖ്‌ ആണ്‌ കുതിരയെ വാങ്ങിയത്‌. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സവാരി ചെയ്യവേ, കുതിരയുടെ കാല്‍ കല്ലില്‍ തട്ടി ചതവുപറ്റി. ഉടനെ ഉമറൂല്‍ ഫാറൂഖ്‌ അതിനെ ഉടമസ്ഥനു തിരിച്ചുകൊടുത്തു. പക്ഷെ, കുതിരക്കാരന്‍ സമ്മതിച്ചില്ല. അയാള്‍ ശഠിച്ചു: "എന്റെ കുതിരയെ ഞാന്‍ തന്നപോലെ തിരിച്ചുതരണം. അല്ലെങ്കില്‍ അതി‍െന്‍റ വില തരണം." മൂന്നാമതൊരാള്‍ മാധ്യസ്ഥനായി പ്രശ്നം പരിഹരിക്കാമെന്ന്‌ ഇരുവരും സമ്മതിച്ചു. അതിനായി അവര്‍ കണ്ടെത്തിയത്‌ ശുറൈഹുബ്നു ഹാരിസ്‌ ആയിരുന്നു. രണ്ടുപേരുടെയും വാദങ്ങള്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ചശേഷം അദ്ദേഹം പറഞ്ഞു. "കുതിരയെ വാങ്ങിയവിധം തിരിച്ചുനല്‍കണം. അല്ലെങ്കില്‍ അതി
​‍െന്‍റ വില കൊടുക്കണം." തുടര്‍ന്ന് വായിക്കുക >>ഇസ്ലാം ഒരു സമന്വയദര്‍ശനം
വാണിദാസ്‌ എളയാവൂര്‍

ഒരു നൂതനവ്യവസ്ഥയിതിയുടെ സമുല്‍ഘാടനമാണ്‌ ഇസ്ലാം സാധിച്ചത്‌. അതുകൊണ്ട്‌ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സകല വിഷയങ്ങളുടെയും ആഴപ്പരപ്പുകളിലേക്ക്‌ വെളിച്ചം വിതറുവാന്‍ ഇസ്ലാം ശ്രദ്ധിച്ചു. ദൈവം, പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നീ നാലുമണ്ഡലങ്ങളിലും അതി​‍െന്‍റ കൈവിരലുകള്‍ നീങ്ങി. മറ്റു പല മതദര്‍ശനങ്ങളെയും പോലെ ദൈവത്തെക്കുറിച്ചുള്ള ഏകമുഖമായ അന്വേഷണമായി ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൂടാ. അതുകൊണ്ടാണ്‌ ഇസ്ലാം ഒരു സമഗ്ര ജീവിത ദര്‍ശനമായി മാറിയതും.
ഏകമായ ഈ പ്രപഞ്ചം ഏകോദ്ദേശ്യത്തില്‍ നിന്നുടലെടുത്തതാണ്‌. മനുഷ്യനാവട്ടെ പ്രപഞ്ചത്തി​‍െന്‍റ അഭിന്നഘടകവും പ്രപഞ്ചത്തി​‍െന്‍റ ഇതര ഭാഗങ്ങളുമായി പൂര്‍ണമായി ബന്ധിക്കപ്പെട്ടവനും സഹകരിക്കുന്നവനുമാണവന്‍. അതിനാല്‍ ഓരോ വ്യക്തിയും പ്രപഞ്ച വ്യവസ്ഥയോടും ഇതര വ്യക്തികളോടും സഹകരണത്തിലും ഏകീഭാവത്തിലും വര്‍ത്തിക്കേണ്ടതുണ്ട്‌. മനുഷ്യരാശി ഒരുഏകകമാണെന്ന്‌ ഇസ്ലാം സിദ്ധാന്തിക്കുന്നു. മനുഷ്യന്‍ ഏകീകരണത്തിനുവേണ്ടി വിഭിന്നമായിരിക്കുന്നു. അടുക്കാന്‍ വേണ്ടി അകന്നിരിക്കുന്നു. ഒരേ ലക്ഷ്യത്തിലെത്താന്‍മാത്രം വ്യത്യസ്തമാര്‍ഗങ്ങളവലംബിച്ചവരാണവര്‍. സയ്യിദ്‌ ഖുതുബി​‍െന്‍റ വാക്കുകള്‍ ശ്രദ്ധേയം:
'സമ്പൂര്‍ണമായ ഒരേകകമാണ്‌ മനുഷ്യന്‍, വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും. പ്രത്യക്ഷത്തില്‍ വിഭിന്നമായ അവനിലെ ശക്തികള്‍ പരാമര്‍ത്ഥത്തില്‍ ഏകോ?​‍ുഖമാണ്‌. ബഹിര്‍പ്രകടനങ്ങള്‍ പല രൂപത്തിലാണെങ്കിലും ഏക ശക്തിയാണല്ലോ പ്രപഞ്ചം. അതുതന്നെയാണ്‌ മനുഷ്യ​‍െന്‍റയും നില."
തുടര്‍ന്ന് വായിക്കുക >>

ബന്ധുക്കളിലൂടെ ദൈവസാമീപ്യം

അടുത്ത ബന്ധുക്കളുടെ സാന്നിധ്യം നിങ്ങള്‍ക്ക്‌ ആശ്വാസവും ആനന്ദവുമാണോ നല്‍കാറുള്ളത്‌? ബന്ധങ്ങള്‍ നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും ബന്ധനമായി തോന്നാറുണ്ടോ? ഭര്‍തൃസഹോദരിയെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ? അവരെ ശാപവും ശല്യവുമായി കരുതാറുണ്ടോ? നിങ്ങളുടെ ഭര്‍ത്താവ്‌ അദ്ദേഹത്തി​‍െന്‍റ കുടുംബക്കാരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും നിങ്ങള്‍ക്ക്‌ ഇഷ്ടമാണോ? നിങ്ങളതിനെ പ്രോത്സാഹിപ്പിക്കാറാണോ അതോ നിരുത്സാഹപ്പെടുത്താറാണോ പതിവ്‌? സഹോദരനില്‍നിന്നും സഹോദര​‍െന്‍റ ഭാര്യയില്‍നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമൊക്കെ നിങ്ങളുടെ ഭര്‍തൃസഹോദരിക്ക്‌ നല്‍കാന്‍ നിങ്ങള്‍ സന്നദ്ധയാണോ? ഭര്‍ത്താവ്‌ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കണമെന്ന്‌ നിങ്ങളാഗ്രഹിക്കാറില്ലേ? അതുപോലെ അദ്ദേഹത്തി​‍െന്‍റ ബന്ധുക്കളെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയാറുണ്ടോ?
തുടര്‍ന്ന് വായിക്കുക >>
മതം ജീവിതത്തെ സ്വാധീനിക്കുന്നവിധം

വ്യക്തികളെയല്ലാതെ സമൂഹത്തെയൊന്നായി അഭിസംബോധന ചെയ്യുവാന്‍ ധാര്‍മ്മിക തത്വദര്‍ശനങ്ങല്‍ക്ക്‌ സാധ്യമല്ല. മതത്തെപ്പോലെ ആഴത്തില്‍ സ്വാധീനം ച്ചേലുത്താനും അതിന്നാവില്ല. കൂടാതെ ഏത്‌ തത്വദര്‍ശനത്തെയാണ്‌ ജനങ്ങല്‍ പിന്‍പറ്റുക? ഓരോ തത്വജ്ഞാനിക്കും ഓരോ സിദ്ധാന്തം. ഓരോ സിദ്ധാന്തത്തിന്നും ഓരോ മാനദണ്ഡം വില്യം ജെയിംസിനെപ്പോലുള്ളവരുടെ പ്രയോജനവാദമോ? അരിസ്തീബി​‍െന്‍റ ആനന്ദവാദമോ? നിഷേയുടെ അതിജീവന തത്വചിന്തയോ? കാന്ര്‌ വിഭാവനം ചെയ്ത സ്വാതന്ത്ര്യദര്‍ശനമോ?
ഒരു തത്വദര്‍ശനം സ്വീകരിക്കുന്നതുമൂലം മനുഷ്യന്ന്‌ ഭിക്കാന്‍ പോകുന്ന പ്രതിഫമലം എന്താണ്‌? ബുദ്ധിക്ക്‌ തൃപ്തിയും മനസ്സിന്ന്‌ സൗഖ്യവും പകരുന്ന വല്ലതുമാണോ? അതോ വെറുമൊരു മരീചികയോ? ആരോരുമറിയാതെ, ആരും കാണാതെ, മതിയായ വേതനം "ഭിക്കാതെ രഹസ്യസങ്കേതങ്ങളില്‍ സമൂഹത്തിന്നുവേണ്ടി പണിയെടുക്കുന്ന ഒരു സൈനികന്ന്‌ എന്ത്‌ പ്രതിഫ"മാണ്‌ അത്‌ വാഗ്ദാനം ചെയ്യുന്നത്‌? സ്വന്തം സമൂഹത്തെയും കുടുംബത്തെയും പ്രതിരോധിക്കുന്നതിനിടയില്‍ അന്യായമായി കൊല്ലപ്പെടുന്ന ദൈവമാര്‍ഗത്തിലെ രക്തസാക്ഷികല്‍ക്ക്‌ എന്താണ്‌ കിട്ടുക? തത്വശാസ്ത്രജ്ഞര്‍ കൊട്ടിഘോഷിക്കുന്ന "ആത്മ സംതൃപ്തി'ക്ക്‌ മരിച്ചുപോകുന്നവരുടെ കാര്യത്തില്‍ എന്തു പ്രസക്തി?
തുടര്‍ന്ന് വായിക്കുക >>

ധര്‍മസമരം

ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവവിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോ​റ്റ്‍ിയും അജേ​‍്ഞയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.
മര്‍ഹൂം ടി. മുഹമ്മദിന്റെ ധര്‍മസമരം എന്ന ലഘുകതി ലേഖന പരമ്പരയായി ആരംഭിക്കുന്നു
.


ഇസ്ലാംമത പ്രവാചകന്റെ സന്നിധിയില്‍, ഒരിക്കല്‍ ഒരു ക്രൈസ്തവ നിവേദകസംഘം വന്നു. പുത്തനായി രൂപം കൊണ്ട ഇസ്ലാമികരാഷ്ട്രത്തിന്റെ തലസ്ഥാനാമയ യഥ്‌രിബില്‍ മദീന ഇതര രാഷ്ട്രപ്രതിനിധികളെ താമസിപ്പിക്കുവാന്‍ പറ്റിയ കെട്ടിടങ്ങളൊന്നുമില്ലായിരുന്നു. പ്രവാചകന്‍ പ്രസ്തുത ക്രൈസ്തവാതിഥികളെ പള്ളിയില്‍ താമസിപ്പിച്ചു. അവരുടെ പ്രാര്‍ത്ഥനാമുഹൂര്‍ത്തം അടുത്തു. എവിടെ പ്രാര്‍ഥന നടത്തും. പള്ളിയില്‍ നടത്തുവാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഒരവസരത്തില്‍ അവരുടെ പ്രാര്‍ഥനാ സമയവും മുസ്ലിംകളുടെ പ്രാര്‍ഥനാസമയവും ഒത്തുവന്നു. പള്ളിയുടെ ഒരു വശത്ത്‌ ക്രൈസ്തവ പ്രാര്‍ഥനയും മ​‍ൊരു വശത്ത്‌ പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിം നസ്കാരവും നടന്നു. എന്തൊരു കൗതുകകരമായ കാഴ്ച
കോടിക്കണക്കായ പ്രതികള്‍ ചെലവാകുന്ന Reader’s Digest ന്റെ അധിപന്‍മാര്‍ എഴുതിയ They Changed Our World എന്ന കൃതിയിലും പ്രസ്തുതസംഭവം സൂചിപ്പിച്ചിട്ടുണ്ട്‌. വളരെയധികം രേഖപ്പെടുത്തപ്പെട്ട ഒരു സംഭവമാണ്‌, ഒരവസരത്തില്‍ ഒരു ക്രിസ്ത്യന്‍സംഘം മുഹമ്മദുമായി സംവാദത്തിന്‌ വന്നതും പ്രാര്‍ത്ഥനാസമയമായപ്പോള്‍ മുഹമ്മദ്‌ പറഞ്ഞതും ഈ പള്ളിയില്‍ വെച്ച്‌ നിങ്ങള്‍ക്ക്‌ ആരാധന നടത്താം; ഇത്‌ ദൈവാരാധനക്കുള്ള സ്ഥലമാകുന്നു. പേജ്‌. 89-97
തുടര്‍ന്ന് വായിക്കുക >>
ഇസ് ലാമും മുതലാളിത്തവും ..2
സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധന്‍മാര്‍ പറയുന്ന മറ്റൊരു സംഗതി - ആധുനിക കാലഘട്ടത്തിലെ ഒരു അനുഭവസത്യം കൂടിയാണത്‌ - മുതലാളിത്ത സമ്പ്രദായത്തി​‍െന്‍റ കടുത്ത മത്സരം അന്തിമമായി ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കുമെന്നതാണ്‌. അല്ലെങ്കില്‍ അവ വന്‍കിട കമ്പനികളില്‍ ലയിച്ചുചേരേണ്ടിവരും. ഈ രണ്ടു രൂപങ്ങളും അവസാനം കുത്തകയും പൂഴ്ത്തിവെപ്പും അനിവാര്യമാക്കിത്തീര്‍ക്കുന്നു. പൂഴ്ത്തിവെപ്പാകട്ടെ പ്രവാച​‍െന്‍റ ഖണ്ഡിത ശാസനയിലൂടെ ഇസ്ലാം ശക്തിയായി നിരോധിച്ചിട്ടുള്ളതുമാണ്‌.

ഇക്കാരണങ്ങളാല്‍ മുതലാളിത്തം പിറന്നുവീണത്‌ ഇസ്ലാമി​‍െന്‍റ മടിത്തട്ടിലായിരുന്നെങ്കില്‍ ഇന്നത്തെ രുപത്തിലുള്ള വൃത്തികെട്ട ചൂഷണത്തിലേക്കും യുദ്ധങ്ങളിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ച ഒരു പരിണാമം അതിന്‌ സംഭവിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ അതി​‍െന്‍റ ഗതിയെന്താകുമായിരുന്നു? ഇസ്ലാമിക കര്‍മശാസ്ത്രം ചെന്നെത്തിയ ലളിത വ്യവസായങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ അത്‌ ഒതുങ്ങിക്കൂടുമായിരുന്നോ? അതോ ഇന്നത്തെ ഭീഷണമായ വിപത്തിനു പകരം. നന്മയുടെ മാര്‍ഗത്തിലൂടെ അത്‌ മുന്നേറുമായിരുന്നോ? വ്യവസായത്തി​‍െന്‍റ മുരടിപ്പ്‌ ഇസ്ലാം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്‌. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ അത്‌ വളരുകയും വികസിക്കുകയും അന്തിമമായി ഇന്നത്തെ ഭീമോത്പാദന മാര്‍ഗങ്ങളിലെത്തിച്ചേരുകയും ചെയ്യുമെന്നത്‌ തീര്‍ച്ചയാണ്‌.
തുടര്‍ന്നു വായിക്കുക>>

കാന്‍സര്‍ എന്ത്‌ എങ്ങനെ?
ഡോ. അഷ് റഫ്

ഒരിക്കലും മാറില്ല എന്ന്‌ പെതുവെ ജനങ്ങള്‍ ത്ദ്ധരിച്ചിരിക്കുന്ന ഒരസുഖമാണ്‌ കാന്‍സര്‍. ശരീരകോശങ്ങള്‍ ക്രമാതീതമായി വളരുന്ന പ്രകിയയാണ്‌ കാന്‍സര്‍ അസുഖങ്ങളില്‍ കണ്ടുവരുന്നത്‌. 100ല്‍ അധികം കാന്‍സറുകള്‍ വിവിധ രൂപങ്ങളില്‍ കണ്ടുവരുന്നു. നിയന്ത്രണാധീനമായി വിഭജിക്കുന്ന കോശങ്ങള്‍ ഒരു മുഴപോലെയാവുമ്പോള്‍ അതിനെ ട്യൂമര്‍ എന്നു വിളിക്കും. ട്യൂമറുകള്‍ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും ദഹനപ്രകി​‍േയും തടസ്സപ്പെടുത്തുകയും അതില്‍ നിന്നും സ്രവിക്കുന്ന ഹോര്‍മോണുകള്‍ ശരീരപ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ട്യമറുകള്‍ രണ്ട്‌ തരമുണ്ട്‌. ഒരു പ്രത്യേക സ്ഥാനത്ത്‌ നില്‍ക്കുകയും ക്ലിപ്തമായ വളര്‍ച്ചയുമുള്ള ട്യൂമറുകളാണ്‌ ബിനൈല്‍ ട്യൂമറുകള്‍.

മാലിഗന്നന്റ്‌ ട്യൂമറുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ രക്തം വഴി സഞ്ചരിക്കുകയും നല്ലകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുതിയ രക്തക്കുഴലുകള്‍ ഈ ട്യമറിലേക്ക്‌ വളര്‍ന്ന്‌ അതിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യാപിക്കുന്ന ട്യൂമര്‍കോശങ്ങള്‍ മറ്റുള്ള കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു. തുടര്‍ന്നു വായിക്കുക>>